View Single Post
  #3857  
Old Posted Sep 9, 2009, 11:50 AM
PLUS PLUS is offline
Registered User
 
Join Date: Oct 2007
Posts: 765
Muvattupuzha - Kakkanad four lane road gets nod

Project report for the MVZA-Kakkanad will be ready soon. However
I strongly feel, Airport-Seaport 4-lane road must get priority. Now that
PJ Joseph is there as the minister, BKRG or CPPR must take up
this with him. No road in any part of the state has as much traffic
potential as AP-SP road.


Quote:
മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാത അടിയന്തര പഠന റിപ്പോര്ട്ട് തയ്യാറാക്കാന് മന്ത്രി പി.ജെ.ജോസഫിന്റെ നിര്ദേശം

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാത നിര്മിക്കുന്നതിന് അടിയന്തരമായി പഠന റിപ്പോര്ട്ട് തയ്യാറാക്കാന് മന്ത്രി പി.ജെ.ജോസഫ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്ദേശം നല്കി.

നാലുവരിപ്പാതയ്ക്കായി രൂപവത്കരിച്ച ആക്ഷന് കൗണ്സില് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്. സിപിഎം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തില് ആക്ഷന് കൗണ്സില് ഭാരവാഹികള് മന്ത്രിയുടെ വീട്ടിലെത്തിയാണ് നിവേദനം നല്കിയത്. കണ്വീനര് പി.എം.ഇസ്മയില്, മുന് എം.പി.ഫ്രാന്സിസ് ജോര്ജ്, ബാബുപോള് എംഎല്എ, മുസ്ലിംലീഗ് ജില്ലാ ജനറല് സെക്രട്ടറി കെ.എം.അബ്ദുള് മജീദ്, മുനിസിപ്പല് ചെയര് പേഴ്സണ് മേരി ജോര്ജ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

ദേശീയപാത 47ഉം 49ഉം എം.സി.റോഡും തമ്മില് ബന്ധിപ്പിച്ച് വാഴപ്പിള്ളിയില് നിന്ന് മിനി സിവില് സ്റ്റേഷന്, പട്ടിമറ്റം, കിഴക്കമ്പലം, പള്ളിക്കര, ഇന്ഫോപാര്ക്ക്, കളക്ടറേറ്റ്, വാഴക്കാല വഴി നിര്ദിഷ്ട വൈറ്റില ടെര്മിനലിനു സമീപം എത്തുന്ന വിധത്തിലാണ് നാലുവരിപ്പാത ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം-തേക്കടി സംസ്ഥാനഹൈവേയുടെ ഭാഗമായി ഈ പാത നിര്മിച്ചാല് അര മണിക്കൂര്കൊണ്ട് മൂവാറ്റുപുഴയില് നിന്ന് എറണാകുളത്തെത്താനാകും. ഇപ്പോള് ഒന്നര മണിക്കൂറാണ് യാത്ര. സ്മാര്ട്ട്സിറ്റി, വല്ലാര്പാടം കണ്ടെയ്നര് തുടങ്ങിയ പദ്ധതികള് യാഥാര്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയുടെ കിഴക്കന് മേഖലയുടെയും ഇടുക്കി ജില്ലയുടെയും സമഗ്ര വികസനത്തിന് ഈ പാത ഏറെ സഹായകമാകും. ടൂറിസം വികസനത്തിനും ചരക്കുനീക്കത്തിനും റോഡ് പ്രയോജനം ചെയ്യും. ദൈനംദിനം എറണാകുളത്തുപോയി ജോലി ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാദുരിതത്തിനും അറുതിവരും.

മാതൃഭൂമി

മാതൃഭൂമി



More project updates @ Kochi Now Forum
__________________
സര്ക്കാര് സഹായം തളത്തില് പുരം ; അവിടെ കുറേ ദിനേശന്മാര്

KochiNow.com - The complete Cochin forum
Reply With Quote