View Single Post
  #3870  
Old Posted Sep 13, 2009, 4:05 AM
PLUS PLUS is offline
Registered User
 
Join Date: Oct 2007
Posts: 765
Official update


Free Hold land issue solved in principle

TECOM will formally confirm this at Director Board meeting after getting
legal opinion on the proposals.




Quote:
ടീകോം നിലപാട് അനുകൂലം: ശര്മ
Saturday, September 12, 2009

കൊച്ചി
സ്മാര്ട് സിറ്റി ഭൂമിയില് വില്പ്പന ഒഴികെയുള്ള സ്വതന്ത്രാവകാശം അനുവദിക്കാമെന്ന സര്ക്കാര് തീരുമാനത്തോട് അനുകൂല നിലപാടാണ് ടീകോം പ്രകടിപ്പിച്ചിരിക്കുന്നതെന്നു സ്മാര്ട് സിറ്റി ചെയര്മാന് കൂടിയായ മന്ത്രി എസ്. ശര്മ.
സെസ് വിജ്ഞാപനത്തിനു മുന്പു സ്വതന്ത്രാവകാശം സംബന്ധിച്ച് അന്തിമ നിലപാട് അറിയിക്കണമെന്നും ടീകോം ആവശ്യപ്പെട്ടതായി മന്ത്രി കൊച്ചിയില് മാധ്യമ പ്രവര്ത്തകരോടു പറഞ്ഞു. കരാര് ഒപ്പിട്ടാല് പദ്ധതി പൂര്ത്തിയാക്കുന്നതിനു സമയപരിധി നിശ്ചയിക്കും.
തിരുവനന്തപുരത്തു നടന്ന ചര്ച്ചയിലും സ്മാര്ട് സിറ്റി സിഇഒ ഫരീദ് അബ്ദുള് റഹ് മാനുമായി നടത്തിയ ചര്ച്ചയിലും അനൂകൂല നിലപാടാണ് എടുത്തിരിക്കുന്നതെന്നും ശര്മ പറഞ്ഞു.

സ്മാര്ട് സിറ്റി പദ്ധതി പ്രാവര്ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് ടീകോം അധികൃതരുമായി സംസ്ഥാന സര്ക്കാര് നടത്തിയ ചര്ച്ച വ്യക്തമായ തീരുമാനങ്ങളുണ്ടാവാതെ പിരിഞ്ഞു എന്നാണു പുറത്തുവന്ന വാര്ത്ത. ചര്ച്ചയില് കാര്യമായ പുരോഗതിയുണ്ടായതായി കഴിഞ്ഞ ദിവസങ്ങളില് നടന്ന ചര്ച്ചയ്ക്കുശേഷം ചീഫ് സെക്രട്ടറിയും ടീകോം പ്രതിനിധികളും അറിയിച്ചിരുന്നു. സ്മാര്ട് സിറ്റി ഡയറക്റ്റര് ബോര്ഡ് യോഗം ഈ മാസം 30നു ചേരുന്നതാണ്. ഈ യോഗത്തിനുശേഷം പ്രശ്നങ്ങള് ഒരോന്നായി പരിഹരിക്കാന് സാധിക്കുമെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതി പൂര്ത്തിയാക്കുന്നതിനായുള്ള സമയപരിധി 30നു ചേരുന്ന യോഗത്തില് തീരുമാനിക്കും. സ്മാര്ട് സിറ്റി നടപ്പാക്കുന്നതിനു 12 ശതമാനം ഭൂമിയില് വില്പ്പന ഒഴികെയുള്ള വികസന അനുബന്ധ പ്രവര്ത്തനങ്ങള്ക്ക് ടീകോമിനു സ്വതന്ത്രാവകാശം നല്കാമെന്ന നിലപാടു സര്ക്കാര് കഴിഞ്ഞ ചര്ച്ചയില് സ്വീകരിച്ചതാണ്. നിയമവശങ്ങള് പരിശോധിച്ചശേഷം മറുപടി അറിയിക്കാമെന്ന നിലപാടാണ് ടീകോം പ്രതിനിധികള് അന്നു സ്വീകരിച്ചതെന്നും ശര്മ പറഞ്ഞു.
Metro Vaartha


More project updates @ Kochi Now Forum
__________________
സര്ക്കാര് സഹായം തളത്തില് പുരം ; അവിടെ കുറേ ദിനേശന്മാര്

KochiNow.com - The complete Cochin forum
Reply With Quote