View Single Post
  #3864  
Old Posted Sep 11, 2009, 9:37 AM
PLUS PLUS is offline
Registered User
 
Join Date: Oct 2007
Posts: 765
Update on Smart City

Different channels have different conclusions. Overal one can deduce that there
has been an epsilon progress - Director board will meet this month again.

Quote:
SmartCity talks inconclusive

Special Correspondent

THIRUVANANTHAPURAM: The talks between Kerala government and the promoters of the SmartCity Project in Kochi here on Thursday failed to fully resolve the contentious issue of “free hold” land for the project. However, the talks will continue.

Chief Secretary Neela Gangadharan and chief executive officer of Tecom Fareed Abdul Rahman, who represented the government and the Dubai-based promoters respectively, said that the talks had ended on a positive note. Discussions would continue after the meeting of the director board of the joint sector company, which is to execute the project, on September 30.

The talks covered timing of release of the freehold land, conditions of release and location.

However, the two sides differed on the details.
The Hindu news


manorama (click to see big)


Quote:
സ്മാര്ട്ട് സിറ്റി: ധാരണയ്ക്ക് സാധ്യത തെളിയുന്നു

Posted on: 11 Sep 2009


തിരുവനന്തപുരം: കൊച്ചിയില് സ്മാര്ട്ട് സിറ്റി സ്ഥാപിക്കുന്നതിലുള്ള അനിശ്ചിതത്വം നീങ്ങുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന സര്ക്കാരും ടീകോമും തമ്മില് ധാരണയ്ക്കുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. രണ്ടു ദിവസമായി തിരുവനന്തപുരത്തു നടക്കുന്ന ചര്ച്ചകള് ശുഭപ്രതീക്ഷ നല്കുന്നുവെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെയാണ് സ്മാര്ട്ട്സിറ്റി പദ്ധതിക്ക് വീണ്ടും ജീവന്വെച്ചത്.

സ്മാര്ട്ട്സിറ്റി പദ്ധതി പ്രദേശത്തെ 12 ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം ടീകോമിനു നല്കുന്നതു സംബന്ധിച്ച് ഏകദേശധാരണ ബുധന്, വ്യാഴം ദിവസങ്ങളിലായി നടന്ന ചര്ച്ചയിലുണ്ടായിട്ടുണ്ടെന്നാണ് സൂചനകള്. ഇതേത്തുടര്ന്ന് സപ്തംബര് 30ന്സ്മാര്ട്ട്സിറ്റി ഡയറക്ടര്ബോര്ഡ് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് സ്മാര്ട്ട് സിറ്റി ഡയറക്ടര് ബോര്ഡ് യോഗം ഏറ്റവും ഒടുവില് ചേര്ന്നത്. പാട്ടക്കരാര് വ്യവസ്ഥകളില് തീരുമാനമായ ശേഷം ഡയറക്ടര് ബോര്ഡ് യോഗം ചേര്ന്നാല് മതിയെന്ന നിലപാടിലായിരുന്നു ടീകോം ഇതുവരെ. ഇതില് നിന്നു പിന്നാക്കം പോകാനും സപ്തംബര് 30ന് ഡയറക്ടര് ബോര്ഡ് യോഗം വിളിച്ചുചേര്ക്കാനും ടീകോം തയ്യാറായത് ധാരണയുണ്ടായതിന്റെ ഫലമായാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാര്യങ്ങള് ശുഭകരമാണെന്നും ചര്ച്ചകള് തുടരുമെന്നുമാണ് യോഗത്തിനു ശേഷം പുറത്തുവന്ന ചീഫ്സെക്രട്ടറി നീലാ ഗംഗാധരന് പറഞ്ഞത്. ഇപ്പോഴത്തെ ആശയവിനിമയ പ്രക്രിയ തുടരുമെന്നും അവര് പറഞ്ഞു. ശുഭകരമായി ചര്ച്ചകള് പുരോഗമിക്കുന്നുവെന്നും ചില പ്രശ്നങ്ങള് സര്ക്കാര് ഉന്നയിച്ചിട്ടുണ്ടെന്നുമായിരുന്നു സ്മാര്ട്ട്സിറ്റിയുടെ ചീഫ്എക്സിക്യൂട്ടീവ് ഓഫീസര് ഫരീദ് അബ്ദുള് റഹ്മാന്റെ പ്രതികരണം. സര്ക്കാര് ഉന്നയിച്ച വിഷയങ്ങള് ഡയറക്ടര് ബോര്ഡ് യോഗവേളയില് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക സാമ്പത്തിക മേഖലയില് 12 ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം സ്മാര്ട്ട്സിറ്റി കൊച്ചി ലിമിറ്റഡിനു നല്കി പാട്ടക്കരാറില് ഇപ്പോള്ത്തന്നെ വ്യവസ്ഥ ചെയ്യണമെന്നായിരുന്നു ടീകോമിന്റെ പ്രധാന ആവശ്യം. എന്നാല്, പദ്ധതിയുടെ മാസ്റ്റര് പ്ലാന് അംഗീകരിച്ച ശേഷം പരിഗണിക്കേണ്ട വിഷയമാണിതെന്നായിരുന്നു സര്ക്കാര്നിലപാട്. രണ്ടു കൂട്ടരും തങ്ങളുടെ വാദങ്ങളില് ഉറച്ചുനിന്നത് പദ്ധതി അനിശ്ചിതത്വത്തിലാക്കി. തങ്ങളുടെ മുന്നിലപാടുകളില് ഇളവുവരുത്താന് ഇരുപക്ഷവും തയ്യാറായതാണ് ഇപ്പോള് ധാരണയ്ക്ക്വഴിതുറന്നത്.

ഭൂമിയുടെ സ്വതന്ത്രാവകാശം സ്മാര്ട്ട്സിറ്റിക്കു നല്കാമെന്ന് സര്ക്കാര് സമ്മതിച്ചതായി അറിയുന്നു. എന്നാല്, ഈ ഭൂമി ക്രയവിക്രയം ചെയ്യരുതെന്ന വ്യവസ്ഥയും സര്ക്കാര് മുന്നോട്ടു വെച്ചു. ചില പ്രശ്നങ്ങള് സര്ക്കാര് ഉന്നയിച്ചിട്ടുണ്ടെന്ന് ഫരീദ് അബ്ദുള് റഹ്മാന് പറഞ്ഞത് ഇതുമായി ബന്ധപ്പെട്ടാണ്. ഭൂമിയുടെ സ്വതന്ത്രാവകാശം ഏതു രീതിയില് വേണമെന്നും പുതിയ പാട്ടക്കരാറിലെ വ്യവസ്ഥകള് എന്തൊക്കെയാകണമെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന മന്ത്രിസഭയും ടീകോം ഡയറക്ടര് ബോര്ഡ് യോഗവുമാണ്.

ചീഫ്സെക്രട്ടറിക്കു പുറമെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീലാതോമസ്, ഐ.ടി. സെക്രട്ടറി ഡോ.അജയ്കുമാര്, നിയമസെക്രട്ടറി കെ.എ.ശശിധരന് എന്നിവര് ചര്ച്ചകളില് സര്ക്കാരിനെ പ്രതിനിധാനം ചെയ്തു. സ്മാര്ട്ട്സിറ്റി സി.ഇ.ഒയ്ക്കു പുറമെ കമ്പനിയുടെ നിയമോപദേഷ്ടാവ് രവി ഗില്, ബിസിനസ് ഡെവലപ്മെന്റ് മാനേജര് മിഥുന് ബീരു എന്നിവര് ടീകോമിനു വേണ്ടി ചര്ച്ചകളില് പങ്കാളികളായി.മാതൃഭൂമി


More project updates @ Kochi Now Forum
__________________
സര്ക്കാര് സഹായം തളത്തില് പുരം ; അവിടെ കുറേ ദിനേശന്മാര്

KochiNow.com - The complete Cochin forum
Reply With Quote