Here is the full news
Govt taking back TCG land !!
Notice issued to Zoom developers too - deadline October.
The rest of the developers submit plans and deadlines for completion.
Sutherland's giant centre will be complete by Dec 2010
NeST-SFO to start construction of Rs.2500 crore Electronic SEZ in Jan 2010
Aerens Gold Souk Jewellery park Phase I to start construction in Jan 2010
75 acre IT park project by Millenium Realtors at Kakkanad to submit
masterplan (RMZ group) in 2 months. Fencing work completed.
BEL defense unit construction starting next month
NUALS campus also coming up inside KINFRA park
Govt has done the right thing, by warning the developers and reviewing the project
progress and acting strongly on default !!
Part of the delay in TCG park was due to octopus Achuthanandan's devious
methods. But thats no excuse for not starting the work even after getting SEZ
status. Biotech park has started functioning already with Ubio the first to start
operations.
The review meeting has given a good thrust to the projects so that there is no
slackening on the part of developer.
Quote:
September 08 2009
കിന്‍ഫ്രാ പാര്‍ക്കിലെ ബയോടെക്നോളജി സോണ്‍ ടി.സി.ജി. ഗ്രൂപ്പിന് വിട്ടുകൊടുത്ത ഭൂമി തിരിച്ചുപിടിക്കുന്നു
കളമശ്ശേരി: കളമശ്ശേരി കിന്‍ഫ്രാ പാര്‍ക്കില്‍ ബയോടെക്നോളജി സോണ്‍ വികസിപ്പിക്കാന്‍ ടി.സി.ജി. ഗ്രൂപ്പിന് വിട്ടുകൊടുത്തിരുന്ന ഭൂമി തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച കിന്‍ഫ്രാ പാര്‍ക്കില്‍ കിന്‍ഫ്രയുടെയും വ്യവസായവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വ്യവസായമന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡവലപ്പര്‍മാരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനെതുടര്ന്ന് ഇക്കഴിഞ്ഞ ഫിബ്രവരി 12ന് കിന്‍ഫ്ര, ടി.സി.ജി. ഗ്രൂപ്പിന് വക്കീല്‍നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തനം മുന്നോട്ടുപോകാത്തതിനാലാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കുന്നത്.
ബയോടെക്നോളജി സോണ്‍ നിര്‍മിക്കാനായി 2006 സപ്തംബര്‍ 14നാണ് ടി.സി.ജി. അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡും കിന്‍ഫ്രയുമായി കരാറിലേര്‍പ്പെട്ടത്. കിന്‍ഫ്രാ പാര്‍ക്കില്‍ കിന്‍ഫ്രയുമായി കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ കമ്പനിയായിരുന്നു ടി.സി.ജി. ഗ്രൂപ്പ്.
കിന്‍ഫ്രാ പാര്‍ക്കിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഡവലപ്പര്‍മാരുടെ യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ ഡവലപ്പര്‍മാര്‍ക്കും മന്ത്രി എളമരം കരീം കര്‍ശന നിര്‍ദ്ദേശം നല്കി. ഒന്‍പത് ഡവലപ്പര്‍മാരുടെ പ്രതിനിധികളാണ് മന്ത്രിയെ കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട സമയക്രമം എല്ലാ ഡവലപ്പര്‍മാരും മന്ത്രിയെ അറിയിച്ചു.
ആരെന്സ് ഗോള്‍ഡ് സൂക്കിന്റെ 33 ഏക്കറിലുള്ള ജെം ആന്‍ഡ് ജ്വല്ലറി സോണിന്റെ നിര്‍മാണപ്രവര്‍ത്തനം ജനവരിയില്‍ ആരംഭിക്കും. 250 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുണ്ട്. ഇത് സപ്തംബറില്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 2008 ജനവരി 25നാണ് ഇവര്‍ കിഫ്രയുമായി കരാറിലേര്‍പ്പെട്ടത്.
എസ്എഫ്ഒ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 30 ഏക്കറിലുള്ള ഇലക്ട്രോണിക് സോണിന്റെ നിര്‍മാണവും ജനവരിയില്‍ ആരംഭിക്കും. ഇതിന് മുന്‍പ് കമ്പനി കിന്‍ഫ്രയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കും. എസ്എഫ്ഒ ടെക്നോളജീസില്‍ നെസ്റ്റ് ഗ്രൂപ്പിനും അമേരിക്കന്‍ കമ്പനിക്കുമായിരുന്നു പങ്കാളിത്തമുണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്കന്‍ കമ്പനി പിന്മാറിയതിനാലാണ് നിര്‍മാണപ്രവര്‍ത്തനം വൈകിയത്. സൗരോര്‍ജ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളാണ് ഇവിടെ നിര്‍മിക്കുക. ഈ ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സബ്സിഡി ലഭിക്കും. 2500 കോടി രൂപയുടെ പദ്ധതിയാണിത്. 2008 ജൂലായ് 14നാണ് കിന്‍ഫ്രയുമായി ഇവര്‍ കരാറിലേര്‍പ്പെട്ടത്.
സതര്‍ലന്‍ഡ് ഗ്രൂപ്പ് 25 ഏക്കറില്‍ സ്ഥാപിക്കുന്ന ഐടി സോണില്‍ 2010 ഡിസംബറോടെ ആദ്യ ക്യാമ്പസ് പൂര്‍ത്തിയാവുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഫിബ്രവരി 27നാണ് ഇവര്‍ കരാറിലേര്‍പ്പെട്ടത്.
സൂം ഡെവലപ്പേഴ്സ് 40 ഏക്കറില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശന-വാണിജ്യ കേന്ദ്രത്തിന്റെ നിര്‍മാണ പുരോഗതി കമ്പനി പ്രതിനിധികള്‍ എത്താതിരുന്നതിനാല്‍ വിലയിരുത്താനായില്ല. ഇവര്‍ക്കുള്ള സമയപരിധി ഒക്ടോബറില്‍ തീരുകയാണ്.എഒടിഎസ് ട്രെയിനിംഗ് സ്കൂളിന്റെ ട്രെയിനിംഗ് സെന്റര്‍ 2010ല്‍ ആരംഭിക്കും.
പ്രതിരോധമന്ത്രി എ.കെ. ആന്റണി തറക്കല്ലിട്ട ബെല്‍ യൂണിറ്റിന്റെ നിര്‍മാണം ഒക്ടോബറില്‍ തുടങ്ങും. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് പത്തേക്കറില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മാണത്തിന് കൂടുതല്‍ സമയം അനുവദിച്ചു.
കാക്കനാട്ട് കിന്‍ഫ്രയുടെ 75 ഏക്കര്‍ സ്ഥലത്ത് മില്ലേനിയം റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ഐടി പദ്ധതിയുടെ നിര്‍മാണ പുരോഗതിയും കിന്‍ഫ്രയുമായി ചര്‍ച്ച ചെയ്തു. ചുറ്റുമതില്‍ പണിയുന്നതുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നം പരിഹരിച്ചു. മാസ്റ്റപ്ലാന്‍ രണ്ടുമാസത്തിനകം കിന്‍ഫ്രയ്ക്ക് സമര്‍പ്പിക്കും.
സതര്ലന്ഡിനും നെസ്റ്റ് ഗ്രൂപ്പിനും പ്രത്യേക സാമ്പത്തികമേഖലാ പദവി ലഭിച്ചിട്ടുണ്ട്.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്, കെഎസ്ഐഡിസി എംഡി അല്‍ക്കേഷ് ശര്‍മ, കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്ക് എംഡി ജെ. കൃഷ്ണകുമാര്‍, മന്ത്രിയുടെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍. ശശിധരന്‍നായര്‍, കിന്‍ഫ്രാ ബിസിനസ് വികസന ജനറല്‍ മാനേജര്‍ വിജു ചാക്കോ, പ്രോജക്ട് ജനറല്‍ മാനേജര്‍ കെ. സുധാകരന്, ഡവലപ്പര്‍മാരുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
http://mathrubhumi.com/php/newFrm.ph...arc=&previous=
|
As reported @ Kochi Now Forum