Next battle on cards
Achutanandan pulled up over blocking Sobha Hitech city, Elbit-Salarpuria,
KINFRA park projects worth over Rs.15000 crore
This time the buffoon CM Achuthanandan will have less leeway to manipulate and
stop the project.
This is the second showdown with his own party after this fellow tried to block
SEZs in Kochi. This time he is stand has no takers and has mobilized paparazzi
like Mathrubhumi to raise din and dust (read the
highlighted part in news quoted).
The article says, CM has blocked the project due to "environmental concerns"
while in reality Environmental Clearance committee of Govt of India has
processed it and is close to clearing the project !! At the same time,
the height of this fellow's wickedness becomes manifest from
the fact that he does not reject the project even after two years !!
He knows that rejecting will be challenged in court and the facts will
come out in public turning people against him. That is politics, a one-word
for cynical manipulation.
An aside : These "controversies" helps us forumers to know the status
of such mega projects. This report also informs that Sobha has applied
for SEZ status too !!
That settles whether Sobha wants to sell land or project equity in Kochi
as posted earlier. Sobha project is very much
ON and is coming up
in a month for clearance before cabinet !!
Quote:
August 03 2009
വികസന പദ്ധതികള്ക്ക് തടസ്സം മുഖ്യമന്ത്രി; മറ്റു മന്ത്രിമാര് യോഗ്യരെന്ന് സി.പി.എം. രേഖ
കൊച്ചി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് എല്.ഡി.എഫിനേറ്റ പരാജയത്തിന് പ്രധാന ഉത്തരവാദി മുഖ്യമന്ത്രി വി.എസ്സിന്റെ ചില നിലപാടുകളാണെന്ന് ആരോപിക്കുന്ന സി.പി.എം. സംസ്ഥാന നേതൃത്വം, വികസന പദ്ധതികള് നടപ്പില്വരുത്തുന്നതിന് എതിരുനില്ക്കുന്നതും മുഖ്യമന്ത്രിയാണെന്ന് കുറ്റപ്പെടുത്തു. അതേസമയം, മറ്റു മന്ത്രിമാര് യോഗ്യരെന്നും പാര്ട്ടി അംഗീകരിക്കുന്നു.
സി.പി.എം. സംസ്ഥാന കമ്മിറ്റി കീഴ് ഘടകങ്ങള്ക്ക് അയച്ച പാര്ട്ടി കത്തില് തന്നെയാണ് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതും മറ്റു മന്ത്രിമാര്ക്ക് സര്ട്ടിഫിക്കറ്റ് നല്കുന്നതും.
എറണാകുളത്തെ ശോഭ ഹൈടെക് സിറ്റി, സെലാര്പുരിയ ഐടി പ്രോജക്ട്, കോഴിക്കോട്ടെ കിനാലൂര് സിഐഡിബി കെഎസ്ഐഡിസി പ്രോജക്ട്, മാവൂര്, ഇന്കെല് പ്രോജക്ടുകള്, സിഡ്കോ-ടെലികോം സിറ്റി എന്നീ പദ്ധതികള് യാഥാര്ഥ്യമാക്കുന്നതിന് മുഖ്യമന്ത്രി വി.എസ്. തടസ്സം നില്ക്കുന്നുവെന്നാണ് പാര്ട്ടി കത്തിലെ ആരോപണം.
നേരത്തെ പറഞ്ഞ പദ്ധതികള്ക്കെല്ലാം കൂടി 2,13,000 പേര്ക്ക് നേരിട്ടും അതിന്റെ രണ്ടിരട്ടി പേര്ക്ക് പരോക്ഷമായും തൊഴില് കിട്ടുമെന്നും ചൂണ്ടിക്കാട്ടുന്ന പാര്ട്ടി കത്ത് ഇങ്ങനെ തുടരുന്നു: ''ഇത്തരം പദ്ധതികള്ക്ക് സാധാരണ നിലയ്ക്ക് ഗവണ്മെന്റ് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കും. എന്നാല് ഇവിടെ അസാധാരണ നിലയില് പദ്ധതി വരുന്നതില് താത്പര്യമെടുക്കാതിരിക്കുകയാണ്. അത്തരം തടസ്സങ്ങള് വന്നാല് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ചര്ച്ച ചെയ്ത് പരിഹാരം കാണാന് ശ്രമിക്കും. ഇവിടെയുള്ള പ്രത്യേകത പല പദ്ധതികളുടെയും കാര്യത്തില് മുഖ്യമന്ത്രി തന്നെയാണ് ഏറ്റവും വലിയ തടസ്സവാദം ഉന്നയിക്കുന്നത് എന്നതാണ്. 75,000 പേര്ക്ക് നേരിട്ട് തൊഴില് നല്കുന്ന ശോഭ ഹൈടെക് സിറ്റിയുടെ കാര്യത്തില് പാര്ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ ചര്ച്ച ചെയ്യുകയും അനുമതി നല്കാന് തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല് തടസ്സം ഒഴിവായില്ല. ഇവിടെയാണ് സര്ക്കാരിനെ ബാധിച്ചിരിക്കുന്ന അടിസ്ഥാനപരമായ പ്രശ്നം നിലനില്ക്കുന്നത്.
സംസ്ഥാന മന്ത്രിസഭാംഗങ്ങളെയെടുത്താല് വ്യക്തിപരമായി ഓരോരുത്തരും കഴിവുറ്റവരാണ്. മിക്ക വകുപ്പുകളും മികച്ച പ്രവര്ത്തനം കാഴ്ചവെക്കുന്നുണ്ട്. എന്നാല് സര്ക്കാരിന്റെ ഏറ്റവും പ്രധാന ചുമതലയായ ഭരണനിര്വഹണത്തില് വിജയിക്കാനാവുന്നില്ല. സഹ പ്രവര്ത്തകരെ വിശ്വസിച്ചും സംരക്ഷിച്ചും സ്വാഭാവികമായി സംഭവിക്കാവുന്ന വീഴ്ചകള് തിരുത്തിയും ഭരണനിര്വഹണത്തിന് നേതൃത്വം കൊടുക്കുന്ന കാര്യത്തില് മുഖ്യമന്ത്രിക്ക് വിജയിക്കാനാവുന്നില്ല'' - പാര്ട്ടി കത്ത് തുടരുന്നു.
സി.പി.എം. സംസ്ഥാന നേതൃത്വത്തിലെ ചിലര്ക്ക് താത്പര്യമുള്ള റിയല് എസ്റ്റേറ്റ് ബിസിനസ്സുകാര് പ്രത്യേക സാമ്പത്തികമേഖല (സെസ്) ക്കായി സമര്പ്പിച്ച ചില അപേക്ഷകള് മുഖ്യമന്ത്രി തടഞ്ഞുവെച്ചതിനെ തുടര്ന്നുണ്ടായ തര്ക്കങ്ങളാണ് പാര്ട്ടി കത്തില് പ്രതിഫലിച്ചതെന്ന് കരുതുന്നു. ഐടി വ്യവസായത്തിന്റെ പേരില് ഭൂമിക്ക് 'സെസ്' പദവി സംഘടിപ്പിക്കുകയും പിന്നീട് അവിടെ റിയല് എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കുകയും ചെയ്യുന്നത് തടയാന്
വ്യക്തമായ ചട്ടങ്ങള് ഉണ്ടാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. എന്നാല് അപേക്ഷകള് സ്വീകരിച്ച വ്യവസായ വകുപ്പ് ഇക്കാര്യത്തില് യാതൊരു വ്യവസ്ഥയും ഉണ്ടാക്കിയിരുന്നില്ല.
മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന നേതൃത്വവും തമ്മില് ഏറ്റവും തര്ക്കം നിലനില്ക്കുന്നത് എറണാകുളം മരട് പഞ്ചായത്തിലുള്ള വളന്തക്കാട്ടെ 350 ഏക്കറില്പ്പരം ചതുപ്പ് പ്രദേശത്തിന് സെസ് പദവി നല്കുന്നത് സംബന്ധിച്ചാണ്. സി.പി.എം. സംസ്ഥാന നേതൃത്വവുമായി ഏറെ അടുപ്പമുള്ള ആളായി കരുതപ്പെടുന്ന വിവാദ വ്യവസായി വിലക്കെടുത്തതാണ് രണ്ട് പുഴകള് ഒഴുകുന്ന ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശം. ഇവിടത്തെ കണ്ടല്ക്കാടുകള് വെട്ടിനശിപ്പിച്ചതുപോലും വാര്ത്തയായിരുന്നു. ഈ പ്രദേശത്ത് ഫ്ളാറ്റുകളും വന് കെട്ടിടസമുച്ചയങ്ങളും ഉണ്ടാക്കുന്നതിനുള്ള പദ്ധതികളാണ് സര്ക്കരിന് സമര്പ്പിച്ചിട്ടുള്ളത്. ഐടി വ്യവസായവും ഇതിനോടനുബന്ധിച്ച് ആരംഭിക്കുമത്രെ. പരിസ്ഥിതി ദുര്ബലപ്രദേശമായ ഇവിടെ ചതുപ്പ് നികത്തി കെട്ടിടങ്ങള് നിര്മിച്ചാല് വന് പാരിസ്ഥിതിക പ്രത്യാഘാതങ്ങള് ഉണ്ടാവുമെന്ന കണ്ടെത്തലിനെ തുടര്ന്നാണ് ഈ പ്രദേശത്തിന് സെസ് പദവി അനുവദിക്കുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞുവെച്ചതെന്നാണറിയുന്നത്. കൂടാതെ സെസ് പദവി റിയല് എസ്റ്റേറ്റ് ബിസിനസ്സുകാര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് സിപിഎം സ്വീകരിച്ച നയവും.
അടുത്ത ഒരു വര്ഷം സംസ്ഥാന ഗവണ്മെന്റ് പൂര്ത്തിയാക്കാനുള്ള പദ്ധതികളെക്കുറിച്ചും ഗവണ്മെന്റിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ചുമുള്ള ഒരു രേഖ ഈ മാസം സംസ്ഥാന കമ്മിറ്റി തയ്യാറാക്കും എന്നാണറിയുന്നത്. ഇക്കൂട്ടത്തില് നിലവില് തടഞ്ഞുവെച്ചിട്ടുള്ള സെസ് അപേക്ഷകളിന്മേല് അനുകൂല തീര്പ്പും ഉണ്ടാക്കാന് മുഖ്യമന്ത്രിയുടെ മേല് വന് സമ്മര്ദമുണ്ടാവും.
രാധാകൃഷ്ണന് പട്ടാനൂര്
mathrubhumi
|
More project updates @ Kochi Now Forum